ദോഹ:ഇന്ത്യൻ എംബസിഅനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ സി സി) ഇഫ്താർ വിരുന്ന് സംഘടി പ്പിച്ചു. മാർച്ച് 17, 18 തീയതികളിലായി ഐ സി സി അശോക ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ഐസിസി പ്രസിഡന്റ് എ.പി. ......
ദോഹ: പരസ്പര സഹകരണത്തിനുള്ള വാതിലുകൾ തുറന്നിട്ട് ഖത്തർ-ചൈന യുവജന സംവാദം. ചൈന മീഡിയ ഗ്രൂപ്പാണ് ദോഹയിൽ ചൈന-ഖത്തർ യുവജന സംവാദം സംഘടിപ്പിച്ചത്.ഖത്തർ സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ വിദഗ്ധർ, ഖത്തറിലെ ചൈനീസ് ധനസഹായമുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ചൈനയിലെയും ഖത്തറിലെയും യുവാക്കൾ എന്നിവർ ഒന്നിലധികം വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകളിൽ ഏർപ്പെട്ടു. ......
കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്റാല്‍കോ എഞ്ചിനീയറിംഗ് ഉല്പന്ന നിര്‍മ്മാണത്തിലൂടെ പുതിയ ബ്രാന്റ് ഐഡന്റിറ്റിയിലേക്ക്. ലോഹ നിര്‍മ്മാതാക്കള്‍ എന്ന പദവിയില്‍ നിന്ന് എഞ്ചിനീയറിംഗ് ഉല്പന്ന നിര്‍മ്മാതാക്കള്‍ എന്ന പദവിയിലേക്ക് ഉയരുകയാണ് കമ്പനി. വൈദ്യുത വാഹനങ്ങള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, ഈര്‍ജ്ജ സംഭരണ സംവിധാനം, സെമി കക്ടര്‍, ഉന്നത നിലവാരമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നീ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.
ഹിന്റാല്‍കോയുടെ പുതിയ ബ്രാന്റ് ലോഗോ വ്യവസായ പ്രമുഖരുടേയും രാഷ്ട്രീയ നേതാക്കളുടേയും ബിസിനസ് പങ്കാളികളുടേയും സാന്നിധ്യത്തില്‍ ആദിത്യ ബില്‍ള ഗ്രൂപ്പ് ചെയര്മാന് കുമാര്‍മംഗലം ബിര്‍ള അനാവരണം ചെയ്തു. അലുമിനിയം, ചെമ്പ്, സ്പെഷ്യാലിറ്റി അലുമിന എന്നീ മേഖലകളില്‍ നൂതന ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് 45,000 കോടി രൂപ കമ്പനി മുതല്‍ മുടക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്മാന് കുമാര്‍മംഗലം ബിര്‍ള ചടങ്ങില്‍ പറഞ്ഞു. ......
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റീ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.എല്ലാവരെയും ഒരുമിച്ചു കാണാനും പരസ്പരം സംവദിക്കനും ബന്ധങ്ങൾ പുതുക്കാനുമുള്ള ഒരു വേദിയായി മാറിയ ഇഫ്താർ സംഗമം.ദോഹ ഗറാഫയിലുള്ള പേർലിംഗ് ഇന്റർനാഷണൽ സ്കൂളിൽ വെച്ചു ഷഫീക് ഹുദവി നസീഹത്തോട് കൂടി തുടങ്ങിയ ഇഫ്താർ സംഗമത്തിൽ കെഎംസിസി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ് എം എ നാസർ സാഹിബ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ആദ്യക്ഷത വഹിച്ച യോഗത്തിൽ തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി അബീ മർഷാദ് സ്വാഗതം പറഞ്ഞു. വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് ബഹു: എസ് എ എം ബഷീർ സാഹിബിനെ കെഎംസിസി ഖത്തർ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അൻവർ എ പി മൊമെന്റോ നൽകിയും മണ്ഡലം സീനിയർ നേതാവ് എം ടി പി മുഹമ്മദ് കുഞ്ഞി സാഹിബ് ഷാൾ അണിയിച്ചും അനുമോദിച്ചു.
കെഎംസിസി മണ്ഡലം കമ്മിറ്റി നടത്തിയ സ്നേഹസുരക്ഷ പദ്ധതിയിൽ സീറോ ബാലൻസ് ക്യാമ്പയിൻ,400+ മെമ്പർഷിപ്പ് ക്യാമ്പയിനിലെ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച പഞ്ചായത്ത് /മുനിസിപ്പാലിറ്റി കമ്മിറ്റീകളെ മണ്ഡലം കമ്മിറ്റി സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. ......
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറപ്പായും ഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിവലി തുടങ്ങിയിട്ട് നാളുകളേറെയായി. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുതൽ ശശി തരൂർ വരെ അരഡസനോളം നേതാക്കളാണ് കേരളത്തിന്റെ മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നത്.നിയമഭയിൽ ഭൂരിപക്ഷം ലഭിക്കുകയും കേരളത്തിലെ നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടാകുകയും ചെയ്യുന്നില്ലെങ്കിൽ ദേശീയ നേതൃത്വം ഒത്തുതീർപ്പ് മുഖ്യമന്ത്രി എന്ന നിലയിൽ കെ സി വേണുഗോപാലിനെ നിർദ്ദേശിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ......
ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി ആസ്തിൽദൂർ ലോവ തോർസ്ഡോട്ടിർ രാജിവെച്ചു. മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് പതിനഞ്ചുകാരനുമായുള്ള ബന്ധത്തിൽ തനിക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നെന്ന വെളിപ്പെടുത്തൽ വിവാദമായതോടെയാണ് മന്ത്രി രാജിവെച്ചത്. ......
ദോഹ: നാടിൻറെ പോയ കാലത്തിന്റെ പാരമ്പര്യവും മഹിമയും നെഞ്ചിലേറ്റി ഖത്തർ വില്ല്യാപ്പള്ളി ടൌൺ മഹല്ല് സംഘടിപ്പിച്ച കുടുംബ നോമ്പ്തുറ ശ്രദ്ധേയമായി. അരോമ ദർബാറിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബങ്ങളും കുട്ടികളുമായി നിരവധി പേർ പങ്കെടുത്തു. ......
മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജ് തുഷാർ എം ആണ് പ്രസ്താവിച്ചത്.......
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പതു മാസം കുടുങ്ങിപ്പോയ നാസ ബഹിരാകാശയാത്രികരായ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഓവർടൈം ശമ്പളം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിന്റെ ചിലവുകൾ താൻ വഹിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ......